Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Best FPO Award.

Kannur

ബ​യോ​മൗ​ണ്ട​ന് മികച്ച എ​ഫ്പി​ഒ​ അ​വാ​ർ​ഡ്

കോ​ഴി​ക്കോ​ട്: അ​ഗ്രോ ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ഫ​ണ്ട് (എ​ഐ​എ​ഫ്) 2022-2026 വ​ർ​ഷ​ത്തെ കേ​ര​ള​ത്തി​ലെ മി​ക​ച്ച എ​ഫ്പി​ഒ (ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) ആ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി കു​ന്നോ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ഴി​ക്കോ​ട് പി. ​കൃ​ഷ്ണ‌​പി​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന കോ​ൺ​ക്ലേ​വി​ൽ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു. ക​മ്പ​നി ചെ​യ​ർ​മാ​ൻ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, മാ​നേ​ജിം​ഗ് ഡ​യ​റ​ക​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, ക​മ്പ​നി ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ പി.​ടി. ജോ​സ്, ജോ​ളി അ​ല​ക്‌​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. 8000 ലേ​റെ അം​ഗ​ങ്ങ​ളു​ള്ള ബ​യോ​മൗ​ണ്ട​ൻ ക​മ്പ​നി ക​ണ്ണൂ​ർ‌-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ചെ​യ്യു​ന്ന വ്യ​ത്യ​സ്‌​ത​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മ്മേ​ള​നം പ്ര​ശം​സി​ച്ചു.

Latest News

Corehub Up